താറാവ്‌ :കൂടുനിര്‍മാണം

തുറസ്സായ സ്ഥലത്ത്‌ തുറന്നുവിട്ടു വളര്‍ത്തുന്നരീതിയില്‍, കൂടിന്റെ ആവശ്യമേ വരുന്നില്ല. രാത്രികാലങ്ങളില്‍ കുളക്കരയിലോ, പാടത്തോ പറമ്പിലോ 90-120 സെ.മീ. ഉയരത്തില്‍ വലകൊണ്ടോ മുളച്ചീളു കൊണ്ടോ ഉണ്ടാക്കിയ താല്‍ക്കാലിക വേലിക്കുകത്താണ്‌ താറാവുകളെ ഇടാറുള്ളത്‌.
എന്നാല്‍ പകല്‍ തുറന്നു വിടുകയും രാത്രി കൂട്ടില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കൂടു പണിയേണ്ട ആവശ്യമുണ്ട്‌. ഇതിനായി വില കുറഞ്ഞ മരങ്ങളും മറ്റും ഉപയോഗിച്ച്‌ ചെറിയ രീതിയില്‍ കൂടുപണി ചെയ്‌താല്‍ മതി. 12 മീറ്റര്‍ നീളവും 6മീറ്റര്‍ വീതിയുമുള്ള ഷെഡ്ഡ്‌ പണിയണം. 2.1 മീറ്റര്‍ മുന്‍ചുമരിനും 1.5 മീറ്റര്‍ പിന്‍ചുമരിനും ഉയരം വേണം. ഇത്തരം ഒരു കൂട്ടില്‍ 230-250 താറാവുകളെ വളര്‍ത്താം. ശക്തിയായ കാറ്റടിക്കുന്നത്‌ ഒഴിവാക്കണം. താറാവുകള്‍ക്ക്‌ ഉറങ്ങുന്നതിന്‌ ഉണങ്ങിയ ലിറ്റര്‍ നല്‍കുകയും വേണം. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും തുറന്നുവിടുന്ന സ്ഥലത്ത്‌ വയ്‌ക്കുന്നതാണ്‌ ഉത്തമം. നീന്താനുള്ള വെള്ളം കൊടുക്കുന്നത്‌ ഉല്‍പ്പാദനം കൂട്ടില്ലെങ്കിലും ഉര്‍വരത കൂട്ടാന്‍ സഹായിക്കും. ഇതിനായി തുറന്ന സ്ഥലത്തിന്റെ മധ്യഭാഗത്തായി 90 സെ.മീ. വ്യാസവും 45 സെ.മീ. ആഴവുമുള്ള കോണ്‍ക്രീറ്റ്‌ ടാങ്കുകള്‍ ഒരു മൂലയില്‍ ഉണ്ടാക്കിയാല്‍ 150-200 താറാവിനു മതിയാകും. കൂടുതല്‍ താറാവുകളെ ഒരു കൂട്ടില്‍ വളര്‍ത്തുന്നതിനെ അപേക്ഷിച്ച്‌ 50-60 എണ്ണത്തിന്റെ പറ്റങ്ങളെ വളര്‍ത്തുമ്പോഴാണ്‌ ഉല്‍പ്പാദനം കൂടുതലായി കാണപ്പെടുന്നത്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍