മുയല്‍

കൃഷിസ്ഥലപരിമിതിയും തൊഴിലില്ലായ്‌മയും മൂലം കഷ്‌ടപ്പെടുന്ന തൊഴില്‍ സംരംഭകര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്‌ മുയല്‍ വളര്‍ത്തല്‍.
കുറഞ്ഞ മുതല്‍മുടക്ക്‌, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്‌. ഇതൊക്കെയാണെങ്കിലും ശാസ്‌ത്രീയമായ പരിപാലനരീതികള്‍ അവലംബിച്ചില്ലെങ്കില്‍ പരാജയപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്‌ മുയല്‍വളര്‍ത്തല്‍. സസ്യങ്ങളിടങ്ങിയിട്ടുള്ള മാംസ്യം മനുഷ്യരാശിക്കുപയോഗയോഗ്യമായ മാംസ്യമാക്കി മാറ്റുന്നതില്‍ മുയലുകള്‍ മുന്‍പന്തിയിലാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍