താറാവ്‌ :താറാവുകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാം.

പ്രജനനത്തിനായി ഇറച്ചിത്താറാവുകളെ തിരഞ്ഞെടുക്കുമ്പോള്‍ തീറ്റ പരിവര്‍ത്തനശേഷി കണക്കിലെടുക്കേണ്ടതുണ്ട്‌. എട്ടാഴ്‌ച പ്രായത്തിലാണ്‌ ശരീരഭാരം നോക്കേണ്ടത്‌. അതുവരെ കൊടുത്ത തീറ്റയുടെ കണക്കും വേണം താറാവിന്റെ ഉടലിന്റെ ഉയരവും ഉദരാസ്ഥിയുടെ നീളവും പരിഗണിക്കണം.
ഉടലിന്റെ ഉയരം കണക്കാക്കുന്നത്‌ താറാവിന്റെ മുതുകുഭാഗം മുതല്‍ ഉദരാസ്ഥിയുടെ അഗ്രം വരെയുള്ള ദൂരം കണക്കാക്കിയാണ്‌. നീളം വളരെ കുറഞ്ഞതോ കൂടിയതോ ആയ ഉദരാസ്ഥിനന്നല്ല. അംഗവൈകല്യം ഉള്ളതിനെയും വളരെ വ്യത്യസ്‌തമായ ശരീരമുള്ള താറാവുകളെയും ഒഴിവാക്കണം. ഇറച്ചിയുടെ നിറവും പ്രധാനപ്പെട്ടതാണ്‌. വെളുത്തനിറമുള്ള ഇറച്ചിയാണ്‌ എല്ലാവര്‍ക്കും ഇഷ്‌ടം. മഞ്ഞനിറം ഉള്ളവയെ ഒഴിവാക്കണം.
 

താറാവുകളുടെ ലിംഗനിര്‍ണയം


3 രീതികളിലാണ്‌ താറാവുകുഞ്ഞുങ്ങളില്‍ ലിംഗനിര്‍ണയം നടത്തുന്നത്‌.
1. അവസ്‌കര പരിശോധന: വിരിയിച്ചിറക്കുന്ന ദിവസംതന്നെ താറാവിന്‍ കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഈര്‍പ്പം മാറിക്കഴിഞ്ഞാല്‍ അവസ്‌കരം പരിശോധിച്ച്‌ ലിംഗനിര്‍ണയം നടത്താം. ഇടതുകൈയ്യില്‍ തല കീഴ്‌പോട്ടാക്കി തൂങ്ങിക്കിടത്തക്കവണ്ണം പിടിച്ച്‌ വലതുകൈയ്യില്‍ തള്ള വിരലും ചൂണ്ടുവിരലും ഉപയോഗിച്ച്‌ അവസ്‌കരം വികസിപ്പിച്ചെടുക്കാവുന്നതാണ്‌. ചെറിയ തോതില്‍ ഒന്നമര്‍ത്തിയാല്‍ ആണ്‍ലിംഗം തള്ളി നില്‍ക്കുന്നതുകാണാം. എന്നാല്‍ പിടകളില്‍ ഇതു കാണില്ല.
2. ശബ്‌ദം: 6-8 ആഴ്‌ച പ്രായമാകുമ്പോള്‍ പൂവനും പിടയും പുറപ്പെടുവിക്കുന്ന ശബ്‌ദത്തിന്‌ സാരമായ വ്യത്യാസമുണ്ടാകും. പൂവന്‍ പൂര്‍ണമായ ഹോങ്ക്‌ ശബ്‌ദം ഉണ്ടാക്കുമ്പോള്‍ പിടകള്‍ തൊണ്ടയില്‍ തങ്ങിനില്‍ക്കുന്നതുപോലെ ബെല്‍ച്ച്‌ എന്ന ശബ്‌ദം പുറപ്പെടുവിക്കുന്നു.
3. തൂവലുകളുടെ ആകൃതി- പൂവന്മാര്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച്‌ തൂവലുകളെല്ലാം വന്നുകഴിയുമ്പോള്‍ വാലിലെ തൂവലുകള്‍ ചിലത്‌ ചുരുണ്ടിരിക്കും. പിടകളില്‍ ഈ വ്യത്യാസം കാണുന്നില്ല. എന്നാല്‍ മസ്‌കോവിതാറാവുകളില്‍ ഈ പ്രത്യേകതകളില്ല. പ്രസ്‌തുത വര്‍ഗത്തിലെ പൂവന്മാര്‍ക്ക്‌ പിടകളേക്കാള്‍ വലിപ്പം കാണും കൂടാതെ പൂവന്റെ തൂവലുകള്‍ക്ക്‌ പിടയുടേതിനേക്കാളും നിറമായിരിക്കും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍