താറാവ്‌ :മുട്ടശേഖരണം

ആരോഗ്യമുള്ള താറാവുകള്‍ക്ക്‌ നല്ല പരിപാലനം കൊടുത്താല്‍ ആദ്യവര്‍ഷം 250-320 മുട്ടകള്‍ വരെ ലഭിക്കും. തൂവല്‍പൊഴിക്കല്‍ 5-6 ആഴ്‌ച നിയന്ത്രിച്ചു നിര്‍ത്തിയാല്‍ രണ്ടാംവര്‍ഷം മുട്ടയുല്‍പ്പാദനത്തില്‍ 25 ശതമാനം മാത്രമേ കുറയുകയുള്ളൂ.
താറാവു മുട്ട വളരെ സൂക്ഷ്‌മതയോടെ വേണം കൈകാര്യം ചെയ്യേണ്ടത്‌. താറാമുട്ടത്തോടിലെ സുക്ഷിരങ്ങള്‍ വലുതായാല്‍ മുട്ടക്കകത്തെ അണുബാധ എളുപ്പമാണ്‌. താറാവുമുട്ട 12 ദിവസത്തിനകം ഭക്ഷിക്കണം. ഒരാഴ്‌ച കഴിഞ്ഞാല്‍ മുട്ട വില്‍ക്കാനും പാടില്ല. മുട്ടകള്‍ രാവിലെ 9 മണികഴിഞ്ഞ്‌ ശേഖരിക്കുകയും അന്നത്തെ തീയതി മുട്ടത്തോടില്‍ രേഖപ്പെടുത്തുകയും വേണം. മുട്ട ശേഖരിക്കുന്ന ട്രേയ്‌ക്കകത്ത്‌ അല്‍പം വൈക്കോല്‍ വിരിച്ചിരിക്കണം. താറാവുകളെ പരിഭ്രാന്തരാക്കാതെ വേണം മുട്ട ശേഖരിക്കാന്‍. കൂര്‍ത്തവശം താഴേക്കാക്കി വേണം മുട്ടകള്‍ വെക്കേണ്ടത്‌. ഉള്ളി, മല്‍സ്യം തുടങ്ങിയ തീക്ഷ്‌ണഗന്ധമുള്ള വസ്‌തുക്കള്‍ മുട്ടയ്‌ക്കു സമീപം വെക്കരുത്‌. വൃത്തിയുള്ള മുട്ടകള്‍ ശേഖരിച്ചയുടനെ റെഫ്രിജറേറ്ററില്‍ വച്ചാല്‍ 10 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. സോഡിയം സിലിക്കേറ്റ്‌ (വാട്ടര്‍ഗ്ലാസ്‌) ലായനിയില്‍ മുക്കിയും മുട്ട സൂക്ഷിച്ചുവെക്കാം. ഇവ മുട്ടത്തോടിലെ സുഷിരങ്ങള്‍ അടച്ച്‌ ഉള്ളില്‍നിന്നും വായു പുറത്തേക്ക്‌ പോകാതെയും പുറമേനിന്ന്‌ അണുജീവികള്‍ ഉള്ളില്‍ കയറാതെയും ഭദ്രമായി അടയ്‌ക്കണം. ഇത്തരം മുട്ടകള്‍ ഉപ്പുവെള്ളത്തിന്‍ കഴുകിയശേഷം ഉപയോഗിക്കണം.
 

മുട്ടയുടെ ഗുണവും ന്യൂനതകളും


മൃദുവായ തോട്‌: മുട്ടകള്‍ ഇട്ടു തുടങ്ങുന്ന ആദ്യകാലങ്ങളിലാണ്‌ ഇതുണ്ടാകുന്നത്‌. ഉല്‍പ്പാനകാലത്തിന്റെ അവസാന സമയങ്ങളിലും ഇത്‌ കാണപ്പെടുന്നു. ഈ ന്യൂനത തുടര്‍ന്നു നില്‍ക്കുകയാണെങ്കില്‍ താറാവിന്റെ തീറ്റയില്‍ ഷെല്‍ഗ്രിറ്റ്‌ (കക്ക)പൊടിച്ചത്‌ ചേര്‍ക്കണം.
പൊട്ടലുകള്‍: മുട്ടുകള്‍ പൊട്ടുന്നത്‌ തെറ്റായ പരിപാലനരീതികള്‍ മൂലമാണ്‌. ശേഖരിക്കുന്ന സമയത്ത്‌ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക. കൂടുകളില്‍ വേണ്ടത്ര വിരിപ്പില്ലാതിരിക്കുക, മുട്ടകള്‍ ശേഖരിക്കുന്ന സമയത്ത്‌ താറാവുകള്‍ പേടിക്കാനിടയാകുക എന്നീ കാരണങ്ങളാണ്‌ മുട്ടകള്‍ പൊട്ടുന്നത്‌. വളരെ അപൂര്‍വമായേ താറാവുകള്‍ പൊട്ടിയ മുട്ട ഇടാറുള്ളു.
 

ശരിയായ ആകൃതി ഇല്ലത്തവ


തോടിന്റെ വശങ്ങള്‍ നിരപ്പായിരിക്കുക, ഉന്തിയിരിക്കുക, വരകളുള്ളതോ പരുപരുത്തതോ ആയിരിക്കുക എന്നിവ കാര്യമായ ന്യൂനതകളില്ല. എങ്കിലും ഇവ വിരിയിക്കാന്‍ എടുക്കാറില്ല. ഇത്തരം മുട്ടകള്‍ ഭക്ഷ്യയോഗ്യമാണ്‌.
പടരുന്ന വെള്ളക്കരു: മുട്ട പഴകിയതയാലും ഉയര്‍ന്ന ചൂടില്‍ സൂക്ഷിച്ചാലും പൊട്ടിച്ചൊഴിക്കുമ്പോള്‍ വെള്ളക്കരു പത്രത്തിലുടനീളം പടരും. പടക്കമില്ലാത്ത മുട്ടയിലെ മഞ്ഞക്കരു വ്യക്തമായി ഉയര്‍ന്നു നില്‍ക്കുകയും വെള്ളക്കരു അതിനുചുറ്റും ഒരു വൃത്തമായി വിന്യസിക്കുകയും ചെയ്യും. പച്ചപ്പുല്ലും ഇലകളും തീറ്റയില്‍ ഉള്‍പ്പെടുത്താതിരുനാല്‍ മഞ്ഞക്കരു വിളറിയ പോലെയിരിക്കും.
 

മീറ്റ്‌സ്‌പോട്ട്‌ (ബ്ലെഡ്‌ സ്‌പോട്ട്‌)


ഇതില്‍ മഞ്ഞക്കരുവിന്റെ അരികുചേര്‍ത്ത്‌ രക്തത്തിന്റെ പാടുപോലെയോ, പൊട്ടുപോലെയോ കാണപ്പെടുന്നു. മുട്ടയുടെ രൂപീകരണസമയത്തുള്ള നേരിയ രക്തസ്രാവം മൂലമോ കോശങ്ങള്‍ പൊട്ടുന്നതുമൂലമോ ആണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇത്തരം മുട്ടകള്‍ വിരിയാനെടുക്കുകയില്ലെങ്കിലും ഭക്ഷ്യയോഗ്യമാണ്‌. ഇതു വെളിച്ചത്തിന്റെ സഹായത്തോടെ കണ്ടുപിടിക്കുന്ന രീതിയാണ്‌ കാന്റിലിങ്‌. ഇതിനായി 10 x10 ഇഞ്ച്‌ വലിപ്പത്തിലുള്ള ഒരു പെട്ടിയില്‍ 60 വാട്ടിന്റെ ഒരു ബള്‍ബ്‌ പിടിപ്പിക്കുക. പെട്ടിയുടെ ഒരു വശത്ത്‌ ഒരു ഇഞ്ച്‌ വ്യാസത്തില്‍ ഒരു ദ്വാരവും വേണം. വെളിച്ചം വരുന്ന ദ്വാരത്തിനു നേരെ ചെറുതായി വീതി കൂടിയ ഭാഗം മുകള്‍ഭാഗത്താക്കിപ്പിടിച്ച്‌ അതിന്റെ അച്ചുതണ്ട്‌ സങ്കല്‍പ്പിച്ച്‌ തിരിക്കുക. പുതിയ മുട്ടയിലെ വായു അറയ്‌ക്ക്‌ കാല്‍ ഇഞ്ച്‌ താഴ്‌ചയുണ്ടായിരിക്കും. മുട്ട തിരിക്കുമ്പോഴും മഞ്ഞക്കരു വെള്ളക്കരുവിനുള്ളില്‍ ചലിക്കുന്നതായി കാണാം. പഴകിയ മുട്ടകളില്‍ വായു അറ കൂടുതല്‍ താഴ്‌ചയില്‍ കാണുകയും മുട്ട തിരിക്കുകയും മഞ്ഞക്കരു വെള്ളക്കരുവിനുള്ളില്‍ ചലിക്കുന്നതായും കാണാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍