നല്ല പശുക്കളെ തിരഞ്ഞെടുക്കുക എന്നതാണ് ക്ഷീരോല്‍പ്പാദനമേഖലയിലെ മുഖ്യ കടമ്പ. ഉല്‍പ്പാദനശേഷികൂടിയ ഹോള്‍സ്റ്റയിന്‍ ഇനത്തെ തിരഞ്ഞെടുത്ത് അതിനുവേണ്ട പ്രത്യേക പരിചരണങ്ങള്‍ നല്‍കി മെച്ചപ്പെട്ട ഉല്‍പ്പാദനം നേടിയെടുക്കുന്ന അനവധി കര്‍ഷകര്‍ നമ്മുടെ നാട്ടിലുണ്ട്. ജേഴ്‌സിയുടെ കൊഴുപ്പുകൂടിയ പാലും അവയുടെ ലളിതമായ പരിപാലനരീതികളും കൊണ്ട് അവയ്‌ക്ക് പ്രാധാന്യം കൊടുക്കുന്ന കര്‍ഷകരുമുണ്ട്. ബാംഗ്ലൂര്‍, ഊട്ടി, കോയമ്പത്തൂര്‍, സേലം, കൃഷ്‌ണഗിരി, ഈറോഡ്, പൊള്ളാച്ചി, ഒട്ടംചിത്തിര, തേങ്ങാപട്ടണം, തെങ്കാശി, മധുര തുടങ്ങിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് പശുക്കള്‍ പ്രധാനമായും കേരളത്തിലെത്തുന്നത്.