എരുമ :കന്നുകുട്ടി പരിപാലനം

എരുമവളര്‍ത്തലില്‍ കന്നുകുട്ടി പരിപാലനത്തിന്‌ പ്രത്യേകം ഊന്നല്‍ നല്‍കണം. എരുമക്കുട്ടികളില്‍ മരണനിരക്ക്‌ കൂടുതലാണ്‌. അവയ്‌ക്ക്‌ ജനിച്ച്‌ ആദ്യത്തെ ആഴ്‌ച കന്നിപ്പാല്‍ നല്‍കണം. 3,7,21 ദിവസങ്ങളിലും പിന്നീട്‌ മാസംതോറും വിരമരുന്ന്‌ നല്‍കണം.
എരുമക്കുട്ടികള്‍ക്ക്‌ 3 മാസം വരെ പാല്‍ നല്‍കണം. ഈര്‍പ്പരഹിതമായ ചുറ്റുപാടില്‍ പാര്‍പ്പിക്കണം.
പശുവളര്‍ത്തലില്‍ സ്വീകരിക്കുന്ന പരിചരണ രോഗനിയന്ത്രണമാര്‍ഗങ്ങള്‍ എരുമവളര്‍ത്തലിലും അവലംബിക്കേണ്ടതാണ്‌.
എരുമകളില്‍ ആദ്യപ്രസവത്തിനുശേഷം മുലക്കാമ്പുകള്‍ ചുവന്ന്‌ തടിച്ചിരിക്കും. തൊട്ടാല്‍ വേദനയും കാണിക്കും. മാമിലൈറ്റിസ്‌ രോഗമാണിത്‌. ഒരിനം ഹെര്‍പ്പിസ്‌ വൈറസാണ്‌ രോഗഹേതു. പാലിന്‌ നിറവ്യത്യാസം കാണപ്പെടാറില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സ നല്‍കേണ്ടിവരും.
തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി തീറ്റപ്പുല്ല്‌ കൃഷിചെയ്‌ത്‌ എരുകളെ വളര്‍ത്താം. ചാണകം തെങ്ങിനും തീറ്റപ്പുല്ലിനും വളമായി ഉപയോഗിക്കാം. തൊഴുത്ത്‌ കഴുകിയ വെള്ളം കുളങ്ങളിലേക്കു വിട്ട്‌ മല്‍സ്യങ്ങളെ വളര്‍ത്താവുന്നതാണ്‌.
കര്‍ണാലിലെ ദേശീയ ക്ഷീരവികസന ഇന്‍സ്റ്റിറ്റിയൂട്ട്‌, ആനന്ദിലെ ദേശീയ ക്ഷീരവികസന ബോര്‍ഡ്‌, പഞ്ചാബ്‌ കാര്‍ഷിക സര്‍വകലാശാല, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ബഫല്ലോസ്‌ (CIRB), കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ എരുമവളര്‍ത്തലില്‍ ഗവേഷണം നടത്തിവരുന്നു. എന്നാല്‍ കേരളത്തില്‍ 2000ത്തിലെ കന്നുകാലി സെന്‍സസിനെ അപേക്ഷിച്ച്‌ എരുമകളുടെ എണ്ണത്തില്‍ 60%-ത്തോളം കുറവ്‌ 2003-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍