താറാവ്‌

കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്‌. നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം. താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്‌. താറാവുകള്‍ക്ക്‌ കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്‌. താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും. കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല. കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്‌. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല. താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു. കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക്‌ നല്ല മാര്‍ക്കറ്റ്‌ വിലയുണ്ട്‌. കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത്‌ താറാവുകളെ വളര്‍ത്താം. താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്‌. നെല്‍കൃഷിയോടൊപ്പവും മീന്‍കൃഷിയോടൊപ്പവും സംയോജിതകൃഷിക്ക്‌ അനുയോജ്യമാണ്‌ താറാവ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍