താറാവ്‌ :താറാവിന്റെ ശാരീരിക പ്രത്യേകതകള്‍

കോഴികള്‍, ടര്‍ക്കികള്‍ എന്നിവയേക്കാള്‍ ചില പ്രത്യേകതകള്‍ താറാവിനുണ്ട്‌. നീളം കുറഞ്ഞകാലുകള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായതുകൊണ്ടാണ്‌ ഇവയുടെ നടത്തത്തില്‍ ഒരു പ്രത്യേകതയുള്ളത്‌ കാല്‍ വിരലുകള്‍ തമ്മില്‍ ഒരു നേര്‍ത്ത ചര്‍മ്മം കൊണ്ട്‌ ബന്ധിക്കപ്പെട്ടിരിക്കുന്നു. വലിപ്പമുള്ള പരന്നകൊക്ക്‌ ഒരു അരിപ്പപോലെ പ്രവര്‍ത്തിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കൊക്കിലാക്കുന്ന ഇരകളോടൊപ്പം കുറച്ച്‌ വെള്ളം കൂടി ഉള്ളില്‍ കയറും. ഇര പുറത്തുപോവാതെ വെള്ളം പുറംതള്ളുവാന്‍ കഴിയുംവിധമാണ്‌ കൊക്കിന്റെ ഘടന. ശരീരം മുഴുവന്‍ മറയത്തക്കവിധമാണ്‌ തൂവലുകളുള്ളത്‌. തൂവലുകള്‍ക്ക്‌ എണ്ണമയമുണ്ടാകും. ത്വക്കിനടിയില്‍ കൊഴുപ്പ്‌ ശേഖരിക്കപ്പെടുന്നു. ഈ കാരണത്താല്‍ ഇവയ്‌ക്ക്‌ കുറേനേരം തണുത്ത വെള്ളത്തില്‍ ചെലവഴിക്കാന്‍ സാധിക്കും. ചിറകിലെ അസ്ഥികളേക്കാള്‍ കാലിലേതിന്‌ നീളം കുറവാണ്‌.
താറാവിനങ്ങളെ തിരഞ്ഞെടുക്കലും വളര്‍ത്തലും
ഇറച്ചിക്കും മുട്ടയ്‌ക്കും വേണ്ടി പ്രത്യേക ഇനങ്ങള്‍ ഉള്ളതുകൊണ്ട്‌ ഏതിനാണ്‌ പ്രാമുഖ്യം കൊടുക്കുന്നത്‌ എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ ജനുസ്സുകളെ തീരുമാനിക്കുന്നത്‌. നല്ല ഉല്‍പ്പാദനശേഷിക്ക്‌ പ്രസിദ്ധമായ ഫാമുകളില്‍നിന്നു വാങ്ങുന്നതാണ്‌ ഉത്തമം. കുഞ്ഞുങ്ങളെയാണ്‌ വാങ്ങുന്നതെങ്കില്‍ 6-7 ആഴ്‌ച പ്രായമുള്ളവയാണ്‌ നല്ലത്‌. ഈ പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാനും കഴിയും. ആറു പിടകള്‍ക്ക്‌ ഒരു പൂവന്‍ എന്ന അനുപാതമാണ്‌ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. പൂവന്മാര്‍ പിടയേക്കാള്‍ നേരത്തെ വിരിയിച്ചിറക്കിയവയായിരിക്കണം. നല്ല ചുറുചുറുക്ക്‌ മുഴുമുഴുപ്പ്‌, ശരീരഘടന, തൂവല്‍ വിത്യാസം എന്നീ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം താറാവുകളെ തിരഞ്ഞെടുക്കേണ്ടത്‌. നല്ല വര്‍ഗഗുണണുള്ളവ ആറ്‌ ആഴ്‌ച പ്രായമുള്ളപ്പോള്‍ രണ്ടരകി.ഗ്രാം ഭാരവും എട്ടാഴ്‌ച പ്രായമുള്ളപ്പോള്‍ മൂന്നരകി.ഗ്രാം ഭാരവും വയ്‌ക്കുന്നു. എന്നാല്‍ പെട്ടെന്ന വളരുന്നവയെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പ്രത്യുല്‍പ്പാദനശേഷി കുറഞ്ഞതുവരുന്നതായി കണ്ടിട്ടുണ്ട്‌. ഉയര്‍ന്ന മുട്ടയുല്‍പ്പാദനശേഷിയും, ഉര്‍വരത വിരിയല്‍ നിരക്ക്‌ മുതലായവ പരമാവധി വളര്‍ച്ചയുമായി ബന്ധപ്പെട്ടല്ല ഇരിക്കുന്നത്‌. ഇത്തരം പൊരുത്തക്കേട്‌ ഉള്ളതിനാല്‍ ശാസ്‌ത്രീയമായ പ്രജനന പരിപാടി അനുവര്‍ത്തിക്കേണ്ടതുണ്ട്‌. താറാവു വളര്‍ത്തല്‍ ആദായകരമായി വളര്‍ത്തുന്നതിന്‌ പിടകള്‍ വര്‍ധിച്ച്‌ ഉല്‍പ്പാദനനിരക്ക്‌ പാരമ്പര്യമായുള്ളതും പൂവന്മാര്‍ പെട്ടെന്നു വളരുന്നതിനുള്ള പാരമ്പര്യഗുണങ്ങടങ്ങിയതുമായിരിക്കണം.
സങ്കരവര്‍ഗോല്‍പ്പാദനം വഴി നല്ല ഓജസുള്ളവയെ സൃഷ്‌ടിക്കാന്‍ കഴിയും. ഉയര്‍ന്ന ഊര്‍ജ്ജസ്വലത, വളര്‍ച്ചാനിരക്ക്‌, ജീവനക്ഷമത പ്രത്യുല്‍പ്പാദനക്ഷമത എന്നിവ സങ്കര വര്‍ഗോല്‍പ്പാദനത്തിന്റെ ഗുണങ്ങളാണ്‌. നാലു പ്രത്യേക അടിസ്ഥാന ലൈനുകള്‍ അഥവാ സ്‌ട്രെയ്‌നുകള്‍ നിലനിര്‍ത്തി പ്രജനനം നടത്തിയാണ്‌ ഇറച്ചിക്കോഴികളെയും ടര്‍ക്കികളെയും ഉല്‍പ്പാദിപ്പിക്കുന്നത്‌. ഈ രീതി തന്നെ താറാവുകളിലും പ്രയോഗിക്കാം. ഈ പ്രജനനരീതിയുടെ സംക്ഷിപ്‌തരൂപം താഴെ കൊടുക്കുന്നു.
ദ്വിമുഖസങ്കരം: പൂവന്മാര്‍ ഗുണമേന്മ സ്‌ട്രെയിനില്‍നിന്നും ഉദാ: ഐല്‍ബറി, പെക്കിന്‍ പിടകള്‍ ഉല്‍പ്പാദനഗുണമുള്ള സ്‌ട്രെയിന്‍, വൈറ്റ്‌ പെക്കിന്‍, വൈറ്റ്‌ ഡിക്കോയിന്‍ കമേഴ്‌സ്യല്‍ അടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള കുഞ്ഞുങ്ങള്‍.
ത്രിമുഖസങ്കരം: പൂവന്മാര്‍ ഉല്‍പ്പാദനഗുണമുള്ള സ്‌ട്രെയിന്‍-എ പിടകള്‍ ഉല്‍പ്പാദനഗുണമുള്ള സ്‌ട്രെയിന്‍-ബി.
പൂവന്മാര്‍ ഗുണമേന്മ സ്‌ട്രെയിന്‍: സങ്കരപിടകളെ കമേഴ്‌സ്യല്‍ അടിസ്ഥാനത്തില്‍ താറാവിന്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍