വന്‍ വാത്തകള്‍ :ലിംഗനിര്‍ണയം

കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ദവിസം പ്രായമായാല്‍ കോഴികളെ തിരിച്ചറിയുന്ന വിധം പൂവനും പിടയും വേര്‍തിരിക്കാം. ഇതിനായി വത്തിന്‍കുഞ്ഞിനെ കൈയില്‍ തല താഴോട്ട്‌, താഴ്‌ത്തി, നെഞ്ച്‌ ഉള്ളം കൈയോടു ചേര്‍ത്തുവരെത്തക്കവണ്ണം പിടിക്കുക. വലതുകൈയിലെ ചൂണ്ടുവിരലിന്റെ മധ്യസന്ധിക്കു പിറകുവശം വാലിനു തൊട്ടുതാഴെ വച്ച്‌ തള്ളവിരലിന്റെ സഹായത്തോടെ പിറകോട്ടും താഴോട്ടുമായി വലിക്കുക. അതേ സമയം ഇടതുകൈയ്യിലെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച്‌ അവസ്‌കരം വികസിപ്പിക്കുകയും വേണം. പൂവനാണെങ്കില്‍ മൂന്ന്‌ മില്ലിമീറ്റര്‍ വലുപ്പത്തില്‍ ലൈംഗികാവയവം ഉന്തി നില്‍ക്കുന്നതു കാണാം.
 

ബ്രൂഡിങ്‌


തള്ളവാത്തുകളോ, കോഴിയോ കുഞ്ഞങ്ങളെ വളര്‍ത്തിക്കൊള്ളും. പക്ഷേ, ആദ്യ തൂവല്‍ വരുന്നവയേ നനഞ്ഞ പുല്ലിന്റെ ഇടയ്‌ക്ക്‌ വിടുന്നത്‌ നല്ലതല്ല. കോഴിക്കുഞ്ഞുങ്ങള്‍ക്കുപയോഗിക്കുന്ന കൃത്രിമ ബ്രൂഡറുകള്‍ ഉപയോഗിച്ചും വളര്‍ത്താം. 380C താപം ലഭ്യമാക്കണം. ഒരു കുഞ്ഞിന്‌ 15 സെ.മീ. സ്ഥലം മതിയാകും.
 

തീറ്റക്രമം


6-8 ആഴ്‌ച പ്രായമായാല്‍ കുഞ്ഞുങ്ങളെ തുറന്നുവിടാം. 3 ആഴ്‌ചവരെയുള്ള തീറ്റയില്‍ 20% മാംസ്യം വേണം. തീറ്റ തരി രൂപത്തില്‍ നല്‍കുന്നതാണ്‌ ഉത്തമം. 12 ആഴ്‌ച പ്രായമാകുന്നതുവരെ ആഴ്‌ചയില്‍ 0.5 മുതല്‍ ഒരു കി.ഗ്രാം വരെ മാത്രം തീറ്റ മതിയാകും. അതുകഴിഞ്ഞാല്‍ തീറ്റ വര്‍ധിപ്പിക്കണം. ഈ പ്രായത്തില്‍ തീറ്റയില്‍ 15% മാംസമുണ്ടായിരിക്കണം. ഗോതമ്പ്‌, ചോളം, തവിട്‌, പിണ്ണാക്കുകള്‍ എന്നിവ ഉപയോഗിച്ച്‌ തീറ്റയുണ്ടാക്കണം. 3 ആഴ്‌ചവരെ ധാന്യങ്ങളുടെ 40% തരിരൂപത്തില്‍ നല്‍കണം. തുടര്‍ന്ന്‌ തരികള്‍ 60% ആയി വര്‍ധിപ്പിക്കാം. മുതിര്‍ന്ന വാത്തുകള്‍ക്ക്‌ മണലിന്റെ കൂടെയുള്ള ചെറുപാറക്ഷണങ്ങള്‍ നല്‍കാം. ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വേണം. അടുക്കളയിലെ അവശിഷ്‌ടങ്ങളായ പച്ചക്കറിവേസ്റ്റ്‌, എല്ല്‌ പാഴായിക്കളയുന്ന ഇറച്ചി എന്നിവ ഒന്നിച്ചു വേവിച്ച്‌ ഊറ്റിയെടുക്കുന്ന വെള്ളം തീറ്റയുടെ കൂടെച്ചേര്‍ത്തു കൊടുക്കുന്നത്‌ നല്ലതാണ്‌. വാത്തിന്‍തീറ്റ ലഭ്യമല്ലെങ്കില്‍ കോഴിത്തീറ്റ നല്‍കിയും ഇവയെ വളര്‍ത്താം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍