വന്‍ വാത്തകള്‍ :ഇനങ്ങള്‍

ചൈനീസ്‌


കാഴ്‌ചയില്‍ അരയന്നത്തെപ്പോലെ തോന്നുന്നന്നതിനാല്‍ സ്വാന്‍ഗൂസ്‌ എന്ന്‌ അറിയപ്പെടുന്നു. ചൈനയിലെ വന്‍വാത്തില്‍നിന്നാണ്‌ ഇവയുടെ ഉത്ഭവം ഇതിന്‌ രണ്ട്‌ ഉപവര്‍ഗങ്ങളുണ്ട്‌. തവിട്ടും വെളുപ്പും നിറമുള്ളതും പ്രജനന ശേഷിയുള്ളതിനാലും പച്ചപ്പുല്ലും പച്ചിലകളും ധാരാളം തിന്നുന്നതിനാലും വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണ്‌. മറ്റ്‌ ഇനങ്ങളെ അപേക്ഷിച്ച്‌ ഇവയുടെ ഇറച്ചിയില്‍ കൊഴുപ്പ്‌ കുറവാണ്‌.
വര്‍ഷത്തില്‍ 140 മുട്ടകള്‍ വരെ ലഭിക്കും. 6-8 ആഴ്‌ച പ്രായമെത്തിയാല്‍ പൂവനുതലയില്‍ മുഴ പ്രത്യക്ഷപ്പെടുന്നതിനാല്‍ തിരിച്ചറിയാന്‍ വിഷമമില്ല. പൂവന്‌ 5.5 കി.ഗ്രാമും പിടയ്‌ക്ക്‌ 4.5 കി.ഗ്രാമും തൂക്കമുണ്ടാകും. റോമന്‍, ഇംഗ്ലീഷ്‌ ഗ്രേ, ഇംഗ്ലീഷ്‌ വൈറ്റ്‌, ബഫ്‌ സെബാസ്റ്റോഹേള്‍, ഈജിപ്‌ഷ്യന്‍ എന്നിവയാണ്‌ മറ്റിനങ്ങള്‍.
 

ടൊളൂസ്‌


ഫ്രാന്‍സാണ്‌ ഇവയുടെ ജന്മദേശം വീതി കൂടിയ ഭാരിച്ചശരീരം, മുതുകിനു പിന്‍ഭാഗത്ത്‌ കറുത്ത്‌ ചെമ്പിച്ചനിറം, നെഞ്ചിനും ഉദരത്തിനും ശ്വേതനിറം, തവിട്ടുനിറത്തിലുള്ള കണ്ണുകള്‍, ഓറഞ്ചുനിറത്തിലുള്ള കൊക്ക്‌, ഓറഞ്ചുനിറത്തിലുള്ള വിരലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. വളര്‍ച്ചയെത്തിയപൂവന്‌ 13.5 കി.ഗ്രാമും പിടയ്‌ക്ക്‌ 10 കി.ഗ്രാമും തൂക്കമുണ്ടാകും.
 

എംഡന്‍


ജര്‍മ്മനിയാണ്‌ ഉത്ഭവസ്ഥലം. മഞ്ഞിന്റെ വെണ്‍മയുള്ളരും ചുറുചുറുക്കുള്ളതുമാണ്‌ എംഡനുഗീസുകള്‍ ഒരു സീസണില്‍ 30-40 മുട്ടകള്‍ വരെ ഇല്ല. അടയിരിക്കുന്ന സ്വഭാവം ഇവയ്‌ക്കുണ്ട്‌. പൂര്‍ണ വളര്‍ച്ചയെത്തിയ പൂവന്‌ 13-15 കി.ഗ്രാമും പിടയ്‌ക്ക്‌ 9-10 ഗ്രാമും തൂക്കമുണ്ടാകും.
 

ആഫ്രിക്കന്‍ ഇനം


തലയില്‍ ഭംഗിയുള്ള മുഴ ഇതിന്റെ പ്രത്യേകതയാണ്‌. മങ്ങിയ തവിട്ടുനിറമുള്ള തലയും കറുത്തമുഴകളും ചുണ്ടും തവിട്ടുനിറമുള്ള കണ്ണുകളുമാണ്‌ മറ്റ്‌ പ്രത്യേകതകള്‍. ധാരാളം മുട്ടയിടുകയും അടയിരിക്കുകയും ചെയ്യും. വളര്‍ച്ചയെത്തിയ പൂവന്‌ 9 കി.ഗ്രാമും പിടയ്‌ക്ക്‌ 8.2 കി.ഗ്രാമും തൂക്കം കാണും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍