എരുമ :തീറ്റക്രമം

എരുമകള്‍ക്ക്‌ നിലനില്‍പ്പിനായി 2 കി.ഗ്രാം തീറ്റയും ഓരോ 2 കി.ഗ്രാം പാലിന്‌ ഒരു കി.ഗ്രാം എന്ന തോതിലും തീറ്റ നല്‍കണം. 6 മാസത്തിനുമേല്‍ ചെനയുള്ള എരുമകള്‍ക്ക്‌ ഒരു കി.ഗ്രാം തീറ്റ കൂടുതലായി നല്‍കണം.
തീറ്റപ്പുല്ല്‌ അധികം നല്‍കുന്നത്‌ ഉല്‍പ്പാദനച്ചെലവ്‌ കുറയ്‌ക്കാന്‍ സഹായിക്കും. വേനലില്‍ പോഷകന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍ എ അടങ്ങിയ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ത്ത്‌ നല്‍കണം.
ഉല്‍പ്പാദന വര്‍ധനവിനായി പ്രോബയോട്ടിക്കുകള്‍ തീറ്റയില്‍ ചേര്‍ത്ത്‌ നല്‍കുന്നത്‌ പോഷകമൂല്യം കുറഞ്ഞ പരുഷാഹാരങ്ങളുടെ തീറ്റപരിവര്‍ത്തനശേഷി ഉയര്‍ത്താന്‍ സഹായിക്കും. പ്രോബയോട്ടിക്കുകളായി ഉണക്കിപ്പൊടിച്ച യീസ്റ്റ്‌ (active dried yeast) നല്‍കാവുന്നതാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍