പന്നി :മദികാലം

$ ആണ്‍പന്നിയെ ഈ സമയങ്ങളില്‍ മാത്രമേ പെണ്‍പന്നി സ്വീകരിക്കൂ.
$ മദികാലം 1-5 ദിവസം നീണ്ടുനില്‍ക്കുമെങ്കിലും ശരാശരി 2-3 ദിവസമാണ്‌.
പ്രായമായ പെണ്‍പന്നികള്‍ക്ക്‌ മറ്റുള്ളവയെക്കാള്‍ മദികാലം നീണ്ടുനില്‍ക്കും. കാരണം അവയുടെ ഹോര്‍മോണുകളുടെ അസ്ഥിരതയാണ്‌. കാരണം ചില തള്ളപ്പന്നികള്‍ മദിയിലാണെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ഇവയെ നിശ്ശബ്‌ദമദിക്കാര്‍ എന്നു പറയും. ഈ പ്രക്രിയയെ നിശ്ശബ്‌ദമദി എന്നും പറയുന്നു.
 

മദിചക്രം


രണ്ട്‌ തുടര്‍ച്ചയായ മദികാലങ്ങള്‍ക്കിടയിലുള്ള സമയത്തെയാണ്‌ മദിചക്രം എന്നു പറയുന്നത്‌. ഇത്‌ സാധാരണയായി 18-24 ദിവസമാണ്‌. ശരാശരി 21 ദിവസം ഈ ചക്രം ഓരോ ജീവിയുടെയും പ്രത്യേകതയാണ്‌. അതായത്‌ 21 ദിവസം ദൈര്‍ഘ്യമുള്ള ഒരു പെണ്‍പന്നി എല്ലാ 21 ദിവസവും മദിയില്‍ വരുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയായില്ലെങ്കില്‍ പരിസ്ഥിതിയിലെ പല ഘടകങ്ങളും മദിചക്രത്തെ ബാധിക്കുന്നു. മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ ഹോര്‍മോണുകള്‍ ഉപയോഗിച്ച്‌ നമുക്ക്‌ ഇതിനെ നിയന്ത്രിക്കാം.
 

മദിയുടെ ഘട്ടങ്ങള്‍; പ്രവര്‍ത്തനങ്ങള്‍


$ ബോര്‍ ഘട്ടം I -പെണ്‍പന്നി ആണ്‍പന്നിക്കു വേണ്ടി നില്‍ക്കും. പക്ഷേ, സൂക്ഷിപ്പുകാരനുവേണ്ടി നില്‍ക്കില്ല.
$ ഇന്‍സെമിനേഷന്‍ ഘട്ടം-പെണ്‍പന്നി ആണ്‍പന്നിക്കും സൂക്ഷിപ്പുകാരനുംവേണ്ടി നില്‍ക്കും.
$ ബോര്‍ ഘട്ടം II- പെണ്‍പന്നിയുടെ മദിഘട്ടം കഴിയുന്നു. (സാധാരണ സ്ഥിതിയിലേക്ക്‌ തിരിച്ചുപോകുന്നു.)
മദിചക്രത്തിന്റെ നിയന്ത്രണം വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌. പ്രധാനമായും ഹൈപ്പോതലാമിക്‌-പറ്റിയൂട്ടറി-ഒവേറിയന്‍ ആക്‌സില്‍നിന്നും പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ്‌ ജനനേന്ദ്രിയവ്യവസ്ഥ. ശരീരത്തിന്റെ ഒരു ഭാത്തുള്ള കോശങ്ങള്‍ പുറപ്പെടുവിച്ച്‌ രക്തത്തില്‍ക്കൂടി മറ്റു സ്ഥലങ്ങളിലുള്ള വേറെ കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാസവസ്‌തുക്കളാണ്‌ ഹോര്‍മോണുകള്‍.
ഒരു പ്രത്യേക സമയത്ത്‌, പ്രകാശനം, മണം, സ്‌പര്‍ശം തുടങ്ങിയ ചില ഉത്തേജനങ്ങള്‍ മസ്‌തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നതിനാല്‍ പന്നിയുടെ ജൈവഘടികാരം ഉദ്ദീപിപ്പിക്കപ്പെടുന്നു. പുറമേനിന്നുള്ള ഈ ഉദ്ദീപനങ്ങള്‍ ഹൈപോതലാമസിന്‌ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനുള്ള സൂചന നല്‍കുന്നു. ഈ ഹോര്‍മോണ്‍ ആന്റീരിയര്‍ പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉദ്ദീപിപ്പിച്ച്‌ എഫ്‌.എസ്‌.എച്ച്‌. (FSH) പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ (ഫോളിക്കിള്‍സ്റ്റിമുലേറ്റിങ്‌ ഹോര്‍മോണ്‍) നേരേ അണ്ഡാശയത്തില്‍ പ്രവര്‍ത്തിച്ച്‌ അവിടെയുള്ള ഗ്ലോബുകള്‍ കുമിളകളാകാനും ഗ്രാഫിയന്‍ ഫോളിക്കിളുകളാകാനും കാരണമാകുന്നു. ഫോളിക്കിളിന്റെ ഭിത്തികള്‍ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. മദിലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്‌ പ്രധാന കാരണം ഈസ്‌ട്രജനാണ്‌.
രക്തത്തില്‍കൂടി മസ്‌തിഷ്‌കത്തിലേക്ക്‌ ആവശ്യത്തിന്‌ ഈസ്‌ട്രജന്‍ എത്തുമ്പോള്‍ ഇത്‌ പിറ്റിയൂട്ടറിക്ക്‌ FSH ന്റെ നിര്‍മ്മാണം നിര്‍ത്താനുള്ള സൂചന ലഭിക്കും. കാരണം ഫോളിക്കിള്‍സ്‌ വളര്‍ന്നു കഴിഞ്ഞു. ഇതിനുശേഷം പിറ്റിയൂട്ടറി ഗ്രന്ഥി ലുട്ടിനൈസിങ്‌ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത്‌ ഫോളിക്കിളിനുള്ളിലെ അണ്ഡം പുറത്തു വരുന്നതിനു കാരണമാകുന്നു. ഈ പ്രക്രിയയാണ്‌ അണ്ഡവിസര്‍ജ്ജനം. ഓരോ പാകമായ ഫോളിക്കിളില്‍നിന്നും 4-6 മണിക്കൂറില്‍ ഓരോ അണ്ഡം വിസര്‍ജ്ജിക്കപ്പെടുന്നു.
 

മദി കണ്ടുപിടിക്കാന്‍

മദിലക്ഷണം കണ്ടുപിടിക്കുന്നത്‌ രാവിലെയും വൈകുന്നേരവുമാണ്‌. മദിലക്ഷണം താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍നിന്നും വ്യക്തമായി മനസ്സിലാക്കാം.

പ്രത്യേകതകള്‍  മദിയുടെ തുടക്കം നല്ല മദിസമയം മദി കഴിഞ്ഞത്‌
       
ഇണചേരാന്‍ നിന്നുകൊടുക്കുക  പുറത്തുനിന്നാലോ കൈകൊണ്ട്‌ ശക്തിയായി അമര്‍ത്തിയാലോ നിന്നുതരില്ല നിന്നുതരം. പുറകുവശം വളച്ചുപിടിക്കും നിന്നുതരില്ല
       
യോനിഭാഗം ചുവപ്പുനിറം, വീര്‍ത്തത്‌, കുറച്ചു മാച്ച്‌ കാണാം പിങ്ക്‌നിറം, കുറച്ച്‌ വീര്‍ത്തത്‌. കട്ടിയുള്ള മാച്ച്‌  മങ്ങിയ നിറം, തീരെ
വീര്‍ത്തിട്ടുണ്ടാകില്ല.
       
സ്വഭാവം അക്ഷമ കാണിക്കും. മറ്റുള്ളതിന്റെ  പുറത്തു കയറും. എന്നാല്‍ പുറത്തു കയറാന്‍ നിന്നു കൊടുക്കില്ല. ഇടയ്‌ക്കിടെ മൂത്രമൊഴിക്കും. തീറ്റകുറയും. ശാന്തമാകും. പുറത്തുകയറാന്‍ നിന്നുകൊടു ക്കും. മറ്റുള്ളതിന്റെ പുറത്തുകയറും. ആണ്‍പന്നിയെ സ്വീകരിക്കും. സാധാരണപോലെ
       
കാലാവധി  2 ദിവസം  1 ദിവസം  1 ദിവസം
       
ഇണചേര്‍ക്കാമോ  പാടില്ല ചേര്‍ക്കാം  പാടില്ല

  
മദിസമയത്ത്‌ 50-60 മണിക്കൂറുവരെ ഇണചേരുമെങ്കിലും ആദ്യ 24-32 മണിക്കൂറില്‍ ഇണചേര്‍ന്നാലാണ്‌ ഗര്‍ഭധാരണനിരക്ക്‌ കൂടിക്കാണുന്നത്‌.
മദിസമയം കണ്ടുപിടിക്കാനായി പെണ്‍പന്നിയുടെ പുറംഭാഗത്ത്‌ രണ്ടും കൈകൊണ്ടും അമര്‍ത്തിനോക്കാം. പന്നി അനങ്ങാതിരിക്കുകയാണെങ്കില്‍ നല്ല സമയമാണെന്ന്‌ അനുമാനിക്കാം. ചില ഫാമുകളില്‍ പന്നിയുടെ പുറത്തുകയറി ഇരുന്നാലും ഇവ നീങ്ങാതെ നില്‍ക്കുന്നതു കാണാം. സൂക്ഷിച്ചുവച്ചിരിക്കുന്ന പന്നിയുടെ ബീജം പെണ്‍പന്നിയുടെ മൂക്കിന്റെ ഭാഗത്ത്‌ സ്‌പ്രേചെയ്‌താല്‍ പെണ്‍പന്നി ഇണ ചേരാന്‍ നിന്നുകൊടുക്കും. ആണ്‍പന്നിയുടെ മണമുള്ള സെക്‌സ്‌ ഓഡര്‍ എയിറോസോള്‍ എന്ന ഒരു മരുന്ന്‌ വാങ്ങാന്‍ കിട്ടും. ഈ മരുന്ന്‌ പെണ്‍പന്നിയുടെ മൂക്കില്‍ സ്‌പ്രേ ചെയ്‌താലും പന്നി അനങ്ങാതെ നില്‍ക്കുന്നതു കാണാം. വാസക്‌ടമി ചെയ്‌ത്‌ വന്ധീകരിച്ച ആണ്‍പന്നിയെ പെണ്‍പന്നിയുടെ പുറത്തുകയറാന്‍ അനുവദിക്കുക. പെണ്‍പന്നി അനങ്ങാതെ നിന്നുകൊടുക്കുകയാണെങ്കില്‍ ഇണചേര്‍ക്കാന്‍ നല്ല സമയമാണെന്ന്‌ അനുമാനിക്കാം.
പ്രത്യുല്‍പ്പാദനം സംബന്ധിച്ചുള്ള രജിസ്റ്ററുകള്‍ കൃത്യമായ സൂക്ഷിക്കുകയും ബാഹ്യലക്ഷണങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്‌താല്‍ മദി കണ്ടു പിടിക്കാനും അതുവഴി കൃത്യസമയത്ത്‌ ഇണചേര്‍ക്കാനും കഴിയും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍