ആട്‌ :രോഗങ്ങള്‍

  • അകിടുവീക്കം- അണുബാധമൂലം അകിടിനുണ്ടാകുന്ന രോഗമാണ്‌ അകിടുവീക്കം. രോഗബാധമൂലം പാല്‍ഗ്രന്ഥികള്‍ നശിച്ച്‌ പാല്‍ ഉല്‍പാദനം ഭാഗികമായോ പൂര്‍ണ്ണമായോ നിലച്ചുപോകുവാന്‍ സാധ്യതയുണ്ട്‌. വളരെ ചുരുക്കമായി അകിടു ചീഞ്ഞുപോവുകയും ആടിന്‌ മരണം സംഭവിക്കുകയും ചെയ്യാം. 
  • ആന്ത്രാക്‌സ്‌-കലശലായ പനിയോടു കൂടിയാണ്‌ ഈ രോഗം കാണപ്പെടുക. ആന്ത്രാക്‌സ്‌ ബാധിച്ച മൃഗങ്ങള്‍ക്ക്‌ ജീവഹാനി സംഭവിക്കാം. മരണപ്പെടുന്ന മൃഗങ്ങള്‍ക്ക്‌ രക്തസ്രാവം കാണപ്പെടുന്നു.
  • ആട്‌ വസന്ത- ഇത്‌ ഒരു വൈറസ്‌ രോഗമാണ്‌. പനി, കണ്ണില്‍നിന്നും മൂക്കില്‍നിന്നും പഴുപ്പ്‌ വരിക, വിശപ്പില്ലായ്‌മ തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍.
  • കുളമ്പുരോഗം- ചുണ്ട്‌, നാക്ക്‌, കുളമ്പുകള്‍ എന്നിവിടങ്ങളില്‍ വ്രണങ്ങള്‍ കാണപ്പെടുക പനി, വിശപ്പില്ലായ്‌മ എന്നീ രോഗലക്ഷണങ്ങളാണ്‌ കുളമ്പുരോഗത്തിനുള്ളത്‌.
  • പ്ലൂറോ ന്യൂമോണിയ- അതിവേഗം പടരുവാന്‍ ശേഷിയുള്ള ഒരു രോഗമാണ്‌ ഇത്‌. ശ്വാസകോശവീക്കം, നെഞ്ചില്‍ നീര്‍ക്കെട്ട്‌ എന്നിവയാണ്‌ രോഗലക്ഷണം. ഏത്‌ പ്രായത്തിലുള്ള ആടുകളേയും രോഗം ബാധിക്കാം. രോഗം ബാധിച്ച ആടുകള്‍ക്ക്‌ ചുമയും തുമ്മലുമുണ്ടാകും. ശ്വാസതടസ്സം, മൂക്കില്‍നിന്നും പഴുപ്പ്‌ വരിക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
  • ടെറ്റനസ്‌- മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും വേണ്ട പരിചരണം മുറിവുകള്‍ക്കുനല്‌കാതെയിരുന്നാല്‍ അത്തരം ശരീരഭാഗങ്ങളില്‍ രോഗാണുക്കള്‍ പെരുകുയും ചെയ്യുന്നതുമൂലമുണ്ടാകുന്ന ഒരുരോഗമാണ്‌ ടെറ്റനസ്‌. കൂടുതലായും ആട്ടിന്‍കുട്ടികളെയാണ്‌ ഈരോഗം ബാധിക്കുന്നത്‌. വായതുറക്കുവാനുള്ള ബുദ്ധിമുട്ട്‌, കൈകാലുകള്‍ വടിപോലെയാവുക, ശ്വാസതടസ്സം എന്നിവയാണ്‌ രോഗലക്ഷണം. രോഗലക്ഷണങ്ങള്‍ ഗുരുതരമായാല്‍ മരണം ഉറപ്പാണ്‌. ഈ രോഗത്തിന്‌ പ്രതിരോധകുത്തിവയ്‌പ്‌ ലഭ്യമാണ്‌.
  • ബാഹ്യപരാദങ്ങള്‍ - പലതരത്തിലുള്ള ബാഹ്യപരാദങ്ങള്‍ ആടുകളെ ബാധിക്കാറുണ്ട്‌. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച്‌ ഇവയെ നീക്കം ചെയ്യാവുന്നതാണ്‌.
  • വയറുകടി - കുടലിന്റെ ആന്തരിക പാളികളില്‍ വളരുന്ന ഒരു ഏകകോശജീവിയാണ്‌ ഈരോഗം ഉണ്ടാക്കുന്നത്‌. ആട്ടിന്‍കുട്ടികളെയാണ്‌ രോഗം ബാധിക്കുന്നത്‌. ചാണകം നന്നായി അയഞ്ഞു പോവും ചാണകത്തില്‍ ചളി, രക്തം എന്നിവ കാണപ്പെടാം. അതിനാല്‍ രക്താതിസാരം എന്നപേരിലും ഈരോഗം അറിയപ്പെടുന്നു. കൃത്യസമയത്ത്‌ മരുന്നുകള്‍ നല്‌കിയാല്‍ ഈ രോഗം ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്‌.
  • അപര്യാപ്‌തതാ രോഗങ്ങള്‍ - ​വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ആടുകളില്‍ സാധാരണമാണ്‌. പ്രസവത്തോനുബന്ധിച്ച്‌ കാല്‍സ്യം കുറവുന്നതുമൂലമുള്ള രോഗങ്ങള്‍, വിറ്റാമിന്‍ ബി 1 ന്റെ കുറവുമൂലമുണ്ടാകുന്ന തലചുറ്റല്‍ എന്നിവ ഇവയില്‍ ചിലതുമാത്രമാണ്‌.

ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍