പ്രാവുകള്‍ :ഇനങ്ങള്‍

അരിപ്രാവ്‌


അമ്പലപ്രാവിനേക്കാള്‍ വലിപ്പം കുറഞ്ഞ പ്രാവാണ്‌ അരിപ്രാവ്‌. കേരളത്തില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഈ പക്ഷി കൊളുംമ്പിഡേ കുടുംബത്തില്‍പെടുന്നു. അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടുനിറമാണ്‌. ഇതില്‍ ഇളം ചുവപ്പുനിറത്തില്‍ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്‌ക്കും കഴുത്തിനും ചാരനിറമാണ്‌. ഉദരഭാഗം തവിട്ടു ഛായമുള്ള ഇളംചുവപ്പും. വാലിനടുത്ത്‌ വെള്ളയും നിറമാണ്‌. പിന്‍കഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയില്‍ നിറയെ വെള്ളപുള്ളികളുണ്ടായിരിക്കും.
കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടില്‍ പുറത്തുമാണ്‌ അരിപ്രാവുകളെ പതിവായി കാണുക. ജോഡികളായോ ചെറുകൂട്ടങ്ങളായോ സഞ്ചരിച്ചാണ്‌ അരിപ്രാവുകള്‍ ഇരതേടുന്നത്‌. കൊഴിഞ്ഞുവീണ നിലത്തുകിടക്കുന്ന വിത്തുകളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. ഇവ മാംസഭുക്കുകളല്ല.
വളരെ സാവധാനം ഗൗരവത്തോടെയാണ്‌ ഇവയുടെ നടപ്പ്‌. കുറുകിയ കാലുകളായതിനാലും മാറിടം ഉരുണ്ടുതള്ളി നില്‍ക്കുന്നതിനാലും നടക്കുമ്പോള്‍ അരിപ്രാവിന്റെ ദേഹം ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കും. ചിറകുകള്‍ ബലമായി അടിച്ചുകൊണ്ട്‌ വളരെ വേഗത്തില്‍ പറക്കുവാനും ഇവയ്‌ക്ക്‌ കഴിയുമെങ്കിലും വളരെയധികം ദൂരത്തേക്ക്‌ ഇവ പറക്കാറില്ല.
 

പ്രാവുകള്‍ (കുഞ്ഞന്‍ പ്രാവുകള്‍)


ഡയമണ്ട്‌ പ്രാവുകള്‍

ആസ്‌ട്രേലിയ സ്വദേശം, ചാരനിറം. വെള്ളപുള്ളികള്‍ വീഴുന്ന തവിട്ടു ചിറകുകള്‍. പ്രജനന കാലത്ത്‌ പൂവന്റെ കണ്‍വളയങ്ങള്‍ നല്ല ചുവപ്പുനിറമാകും. കുഞ്ഞുങ്ങള്‍ക്ക്‌ തൂവല്‍ പൊഴിക്കല്‍ കാലം കഴിഞ്ഞേ നിറവും പുള്ളികളും ഉണ്ടാകൂ.
നീളം- 17.5 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍-13 ദിവസം
റെഡ്‌ ടര്‍ട്ടില്‍ പ്രാവുകള്‍: ഏഷ്യയാണ്‌ സ്വദേശം. പൂവന്‌ ചുവന്ന നിറം. പിടയ്‌ക്ക്‌ തവിട്ട്‌ നിറം, കഴുത്തില്‍ കോളര്‍പോലെ കറുത്ത അടയാളം.
 

തടിപ്രാവ്‌

ആഫ്രിക്കന്‍ സ്വദേശി. ചിറകുകളില്‍ തിളങ്ങുന്ന നീല അടയാളം. ഏവിയറികളില്‍ കഴിയാനാണിവയ്‌ക്കിഷ്‌ടം.
നീളം- 20 സെ.മീ.
ശീല്‍- 20 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
 

ചിരിപ്രാവ്‌

ആഫ്രിക്കന്‍ സ്വദേശി. പിടയുടെ മേനിയില്‍ ചാരനിറം. ആഹാരപ്രിയര്‍. ചിരിക്കുന്നതുപോലെയാണ്‌ ഇവയുടെ ശബ്‌ദം.
നീളം - 25 സെ.മീ.
ശീല്‍-2 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
ചിരിപ്രാവ്‌; ആഫ്രിക്കന്‍ സ്വദേശി. പിടയുടെ മേനിയില്‍ ചാരനിറം. ആഹാരപ്രിയര്‍. ചിരിക്കുന്നുപോലെയാണ്‌ ഇവയുടെ ശബ്‌ദം.
നീളം -25 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ -13 ദിവസം
 

ബെയര്‍ ഐഡ്‌ പ്രാവ്‌

തെക്കേ അമേരിക്ക സ്വദേശം. തവിട്ടുനിറമാണ്‌. കറുപ്പ്‌ വാല്‍. നീളം 15 സെ.മീ., ശീല്‍ 2 മുട്ടകള്‍, അടയിരിക്കല്‍ -14 ദിവസം
 

സ്വര്‍ണചുണ്ടന്‍ പ്രാവ്‌

വടക്കേ അമേരിക്ക സ്വദേശം. ഇണയെ ആക്രമിക്കാനുള്ള പ്രവണത. പ്രജനനസീസണില്‍ വൈകി പൂവനെ പ്രവേശിപ്പിക്കാം. ഉയര്‍ന്ന ശബ്‌ദം, നീളം-30 സെ.മീ., ശീല്‍-2മുട്ടകള്‍, അടയിരിക്കല്‍ -14 ദിവസം.
 

ബ്ലീഡിംഗ്‌ ഹാര്‍ട്ട്‌ പ്രാവുകള്‍

ഫിലിപൈന്‍സ്‌ സ്വദേശം. നെഞ്ചില്‍ രക്തം ചാലിത്തതുപോലുള്ള തൂവലുകളാണിവയ്‌ക്ക്‌. ഭക്ഷണപ്രിയരാണ്‌. 6 ആഴ്‌ച പ്രായത്തില്‍ നെഞ്ചില്‍ രക്തവര്‍ണം വിടരും. നീളം- 25 സെ.മീ., ശീല്‍-2 മുട്ടകള്‍, അടയിരിക്കല്‍-13 ദിവസം.
 

കേപ്പ്‌ പ്രാവുകള്‍

ആഫ്രിക്കന്‍ സ്വദേശി. പൂവന്‍ പ്രാവിന്‌ തലയില്‍നിന്ന്‌ തുടങ്ങി നെഞ്ചില്‍ അവസാനിക്കുന്ന നീളല്‍ അടയാളം. 2-ാം വര്‍ഷം പ്രജനനസാധ്യത കൂടുതല്‍. നീളം-23 സെ.മീ. ശീല്‍-2 മുട്ടകള്‍, അടയിരിക്കല്‍ 14 ദിവസം.
 

പച്ചപ്രാവ്‌

ഓസ്‌ട്രേലിയ സ്വദേശം. തവിട്ട്‌ കലര്‍ന്നനിറം പച്ചനിറം ചിറകുകള്‍. നെറ്റിയില്‍ നേരിയ ചാരനിറം. പിടയ്‌ക്ക്‌ നെറ്റിയില്‍ വെള്ളനിറം, നീളം 25 സെ.മീ., ശീല്‍ 2 മുട്ടകള്‍, അടയിരിക്കല്‍-13 ദിവസം.
 

തൂവല്‍പ്രാവുകള്‍


ഫാന്‍ ടെയിലുകള്‍

ഇന്ത്യ, യൂറോപ്പ്‌, ബല്‍ജിയം, അമേരിക്കന്‍ സ്വദേശികള്‍. വിശറിപോലെ വിരിഞ്ഞ വാലാണിവയ്‌ക്ക്‌. ഒറ്റനിറമാണ്‌. സാധാരണ മാതൃക. കൂടാതെ വ്യത്യസ്‌ത നിറങ്ങളിലുമുണ്ട്‌.
പിടപ്രാവുകള്‍ ജര്‍മ്മന്‍ സ്വദേശികള്‍. ഉയരം അരയടി മുതല്‍ മുക്കാല്‍ അടിവരെ. വില കൂടുതലാണിവയ്‌ക്ക്‌. നിറങ്ങള്‍ വിവിധമാണ്‌.
 

ക്രോപ്‌ പ്രാവുകള്‍
പ്രത്യേകത: അന്നനാളത്തിലെ ക്രോപ്‌ എന്ന ഭാഗം എപ്പോഴും വായുനിറച്ച്‌ നെഞ്ചില്‍ ബള്‍ബ്‌ ഘടിപ്പിച്ചതുപോലുള്ള പ്രകൃതം.
ജര്‍മന്‍ മഫ്‌ഡ്‌ മാഗ്‌പൈ പൗട്ടര്‍: ജര്‍മ്മനി സ്വദേശം നീളമുള്ള കഴുത്ത്‌ വിസ്‌തൃതമായ ബള്‍ബ്‌ അരയുമായി ചേരുന്നിടം വ്യക്തം. തൂവല്‍സമൃദ്ധമായ മേനി. മാഗ്‌പൈ അടയാളം. വര്‍ണചുണ്ടുകള്‍. കറുപ്പ്‌, മഞ്ഞ, നീല, ചുവപ്പ്‌ എന്നീ നിറങ്ങള്‍
 

സാക്‌സണ്‍ പൗട്ടര്‍

ജര്‍മ്മനി സ്വദേശം. നീളന്‍ കഴുത്ത്‌. ഉയര്‍ന്ന മേനി. മുഴുത്ത ബള്‍ബ്‌നീളമുള്ള കാല്‍ കാണാവുന്ന തുട. നിറങ്ങള്‍: വെള്ളനിറത്തില്‍ നേര്‍ത്ത തവിട്ട്‌, കറുപ്പ്‌, ചുവപ്പ്‌, മഞ്ഞ, നീല
 

ഹാനാ പൗട്ടര്‍

ചെക്കോസ്ലോവാക്യ സ്വദേശം. നീളമുള്ള കാലുകള്‍. വീര്‍ത്ത ബള്‍ബുകള്‍ മേനിയോട്‌ ഇഴുകിചേരും. പുറം ചിറകുകളില്‍ വര്‍ണപുള്ളികള്‍. ബള്‍ബുകളുടെ മുകളറ്റം നിറമുള്ളത്‌. കറുപ്പ്‌, നീല എന്നീ നിറങ്ങളില്‍ കാണാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍