ഫിഞ്ചുകള്‍ :ഇനങ്ങള്‍

സീബ്ര ഫിഞ്ച്‌


ഫിഞ്ചുകളില്‍ ഏറ്റവും പ്രചാരം നേടിയ ഇനമാണിത്‌. തിളങ്ങുന്ന ചാരനിറമാണ്‌ ശരീരത്തിനുള്ളത്‌. കറുപ്പും വെള്ളയും ഇടവിട്ടുവരുന്ന സീബ്രാവരകള്‍. പിടയ്‌ക്ക്‌ മങ്ങിയ ചാരനിറം, ബിസ്‌കറ്റ്‌ ക്രീം വെള്ളി നിറങ്ങളിലും ജനിതക വ്യതിയാനങ്ങള്‍ കാണാം.


ബംഗാളീസ്‌ ഫിഞ്ച്‌


പ്രജനനകാലത്ത്‌ ഇമ്പമേറിയ പാട്ടും മാതൃഗുണവുമാണ്‌ സൊസൈറ്റി ഫിഞ്ചുകളെ വ്യത്യസ്‌തരാക്കുന്നത്‌.


സ്‌ട്രോബറി ഫിഞ്ച്‌


പാക്കിസ്ഥാന്‍, നേപ്പാള്‍ ഇനം. ലാല്‍ മുനിയെന്നറിയപ്പെടുന്നു. ഞാവല്‍പ്പഴനിറമുള്ള തല, കറുത്തവാലുകളില്‍ വെള്ളപൊട്ടുകള്‍, ഇമ്പമാര്‍ന്ന ശബ്‌ദം. പിടയ്‌ക്ക്‌ ചുവപ്പുകലര്‍ന്ന തവിട്ടുനിറം. പ്രത്യേകതരം അനിഷ്‌ടഗന്ധം ഇവയ്‌ക്കുണ്ട്‌.

 

റെഡ്‌ ഹെഡഡ്‌ ഫിഞ്ച്‌


ചെന്തലയന്‍ എന്നറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ ഇനം. പൂവന്‌ തലയില്‍ നേരിയ ചുവപ്പ്‌, കഴുത്തിനു ചോക്ലേറ്റ്‌ നിറം, പിടയുടെ തലയ്‌ക്ക്‌ ചാരനിറം.


ഫയര്‍ ഫിഞ്ച്‌


ആഫ്രിക്കന്‍ സ്വദേശി. ചിറകിലും കാലിലും നേരിയ തവിട്ട്‌. ചുവന്ന മേനി.


ബിക്കനോസ്‌ ഫിഞ്ച്‌


മൂങ്ങ എന്നറിയപ്പെടുന്നു. നെഞ്ചും കഴുത്തും തമ്മില്‍ വേര്‍തിരിക്കുന്ന കറുത്ത നാട. മുഖവും കഴുത്തും വെള്ളനിറം, കറുത്തചിറകില്‍ വെള്ള പുള്ളികള്‍. പിടയ്‌ക്ക്‌ മങ്ങിയ നിറം.


യൂറോപ്യന്‍ ഗോള്‍ഡ്‌


ബ്രിട്ടന്‍, ബലൂചിസ്ഥാന്‍ ഇനം. തലയില്‍ ചുവപ്പിന്റെ ആവരണം. അതിനോട്‌ ചേര്‍ന്ന്‌ വെള്ളയും തുടര്‍ന്ന്‌ കറുപ്പും ആവരണം. മഞ്ഞയും കറുപ്പും ചേര്‍ന്ന ചിറകുകള്‍.


ഒലിവ്‌ ഫിഞ്ച്‌


കണ്ണുകള്‍ക്കു മുകളിലൂടെ കാതിന്റെ സ്ഥാനം വരെ മഞ്ഞവര. തൊണ്ട മഞ്ഞകലര്‍ന്ന ഓറഞ്ച്‌ നിറം, ചിറകുകളും വാലുകളും ഒലിവ പച്ച.


ഗ്രീന്‍ ഫിഞ്ച്‌


യൂറോപ്പിലെ പ്രിയര്‍ പുറംമേനി ഒലിവ്‌ പച്ച. അടിവയര്‍ നേര്‍ത്ത പച്ച, കാലുകള്‍ തവിട്ടുനിറം.


ചാഫ്‌ ഫിഞ്ച്‌


തലയ്‌ക്കു മുകളിലും മുതുകിലും ചാരകലര്‍ന്ന നീല. നെറ്റിയില്‍ നേരിയ കറുപ്പ്‌. കവിളുകളില്‍ ഓറഞ്ചുനിറം, കാലുകള്‍ വെള്ള, ചുണ്ടുകള്‍ ചന്ദനനിറം.


ലാവന്‍ഡര്‍


കാമറൂണ്‍ സ്വദേശി. ചാരനിറം കലര്‍ന്ന നീലമേനി. മുഖം തിളങ്ങുന്ന ചാരനിറം. ചുവന്ന വാല്‍. ചുവപ്പും കറുപ്പും ചുണ്ടുകളില്‍ കൂട്ടത്തിലിട്ടാല്‍ തൂവല്‍ കൊത്തിപൊഴിക്കുന്ന സ്വഭാവം.


ക്യൂബന്‍ ഫിഞ്ച്‌


ക്യൂബന്‍ സ്വദേശി ഒലിവ്‌ നിറത്തിലുള്ള മേനി. തല, മുഖം, തൊണ്ട, താടി എന്നിവയിലെ ശ്യാമവര്‍ണത്തിനു മഞ്ഞ വര്‍ണം അരികുകളിടുന്ന പൂവന്‍. പിടയുടെ മുഖത്തിന്‌ തവിട്ടുനിറം.


റെയിന്‍ബോ ബണ്ടിങ്‌


മെക്‌സിക്കന്‍ സ്വദേശി ചുണ്ടിനടിവശം മുതല്‍ അടിവയര്‍ വരെ നീളുന്ന മഞ്ഞനിറം. പുറവും വാലും ആകാശനീല.


ഓര്‍ട്ടലന്‍ ബണ്ടിംഗ്‌


കണ്ണുകള്‍ക്കു ചുറ്റും മഞ്ഞനിറ വലയം. തവിട്ടുചുണ്ടുകള്‍, തൊണ്ടയില്‍ മഞ്ഞനിറം.
 

റോക്ക്‌ ബണ്ടിങ്‌


ഇരുണ്ട മഞ്ഞനിറമേനി. തലയില്‍ വെള്ളവും ചാരവും കലര്‍ന്ന 7 വരകള്‍. മേല്‍ചുണ്ട്‌ കറുപ്പ്‌, കീഴ്‌ചുണ്ട്‌ മഞ്ഞ.
 

സാഫ്രോണ്‍ ഫിഞ്ച്‌


പെറു-ഇക്വഡോര്‍ സ്വദേശി. മഞ്ഞത്തല, കാലുകള്‍ക്ക്‌ റോസാനിറം. മരപൊത്തുകളില്‍ മുട്ടയിടും.
 

ലിറ്റില്‍ സാഫ്രോണ്‍


മെക്‌സിക്കന്‍ സ്വദേശി. നല്ല പാട്ടുകാര്‍. തവിട്ടും കറുപ്പും കലര്‍ന്ന മേനി. അടിവയറില്‍ ഒലിവ്‌ പച്ച.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍